ശാലിനി

Monday, March 26, 2007

മരണം, പുനര്‍വിവാഹം.

ഞാന്‍ പറഞ്ഞിട്ടില്ലേ മിനിയേകുറിച്ച്, നീയോര്‍ക്കുന്നുണ്ടോ, ഞങ്ങളുടെ തൊട്ടടുത്തുള്ള ഫ്ലാറ്റില്‍ താമസിച്ചിരുന്ന മിനി?

ഉണ്ട്, ഓര്‍ക്കുന്നുണ്ട്, ക്യാന്‍സര്‍ വന്ന് മരിച്ച മിനി? രണ്ടു കൊച്ചുകുട്ടികള്‍ മിനിക്കുണ്ടായിരുന്നില്ലേ, അവര്‍ ഇപ്പോള്‍ എവിടെയാണ്?

എന്തുപെട്ടെന്നാ‍യിരുന്നു മിനിയുടെ മരണം. എത്ര ആക്ടീവായിരുന്നയാളാണ്. ഭര്‍ത്താവും രണ്ടുകുട്ടികളും ഒരുമിച്ച് വളരെ സന്തോഷത്തോടെ ജീവിച്ചിരുന്നവര്‍. തലവേദനയായി തുടങ്ങിയതാണ്. ഹോസ്പിറ്റലില്‍ പോയി ടെസ്റ്റും മറ്റും നടത്തി അസുഖം കണ്ടുപിടിച്ചതും രണ്ടുദിവസം കോമാസ്റ്റേജില്‍ കിടന്നതും മരിച്ചതും എല്ലാം ഒരു മാസത്തിനുള്ളില്‍.

അന്ന് മിനിയേകുറിച്ചുപറഞ്ഞകൂട്ടത്തില്‍ നീ പറഞ്ഞ ഒരുകാര്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് മിനി കൂട്ടുകാര്‍ ആരോടോ പറഞ്ഞില്ലേ, “എനിക്ക് എന്റെ കുഞ്ഞുങ്ങളോടോത്ത് ജീവിച്ചു മതിയായില്ല” എന്ന്. എന്താ ഇപ്പോള്‍ മിനിയെകുറിച്ച് ഓര്‍ക്കാന്‍?

മിനിയുടെ ഭര്‍ത്താവ് വീണ്ടും കല്യാണം കഴിച്ചു.

അതിനെന്താ?

അവള്‍ മരിച്ചിട്ട് ഒരു വര്‍ഷം പോലുമായില്ല.

അതിന്?

എന്തോ എനിക്ക് അതുകേട്ടിട്ട് ഇഷ്ടപ്പെട്ടില്ല.

എന്നാലെനിക്ക് അതില്‍ ഒരു ഇഷ്ടകേടും തോന്നുന്നില്ല. നീയൊന്നാലോചിച്ച് നോക്കിക്കേ, രണ്ടു കൊച്ചു കുഞ്ഞുങ്ങളുമായുള്ള സന്തോഷിന്റെ ഇവിടുത്തെ ജീവിതം. അദ്ദേഹം പിന്നെന്തു ചെയ്യണം, ആ കുട്ടികളെ നാട്ടില്‍ ബോര്‍ഡിംഗ് സ്കൂളിലാക്കിയിട്ട് ഇവിടെ തനിയെ ജീവിച്ച് വട്ടു പിടിക്കണോ? നീ തന്നെയല്ലേ നേരത്തേ പറഞ്ഞിട്ടുള്ളത്, സന്തോഷ് ആ കുട്ടികളേയും കൊണ്ട് വളരെ ബുദ്ധിമുട്ടുന്നുണ്ടെന്ന്?

പക്ഷേ..

എന്തു പക്ഷേ, നീയൊന്നാലോചിച്ചു നോക്കിക്കേ, ഒരു സ്ത്രീ അറിയുന്നതുപോലെ ഒരു വീട്ടിലെ കാര്യങ്ങള്‍ ആരറിയും, ഒരു അമ്മ ചെയ്യുന്നതുപോലെ കുട്ടികളുടെ കാര്യങ്ങള്‍ ആര്‍ക്കു ചെയ്യാന്‍ കഴിയും? കഴിയുമായിരിക്കാം പലര്‍ക്കും, പക്ഷേ ഇവിടെ സഹായത്തിനാരും ഇല്ലാതെ, ജോലിയും ചെയ്ത് ആ കുട്ടികളുടെ കാര്യവും നോക്കി, തന്റെ വിഷമങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു പങ്കാളിയില്ലാതെ സന്തോഷ് എത്ര നാള്‍ കഴിയും. ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങളും കുട്ടികളുടെ കാര്യങ്ങളും എല്ലാം ഒരുമിച്ച് കോണ്ടുപോകാന്‍ പറ്റുമോ, ഒരു പങ്കാളിയുണ്ടാവുന്നത് നല്ലതുതന്നെ.

പക്ഷേ അവര്‍ എത്ര സ്നേഹിച്ചു കഴിഞ്ഞിരുന്നതാണ്, എന്നിട്ടും..

അവര്‍ സ്നേഹിച്ചുകഴിഞ്ഞിരുന്നുവെന്ന് കരുതി ഈ ബുദ്ധിമുട്ടെല്ലാം സഹിച്ച് ആ കുട്ടികളേയും വളര്‍ത്തി, അവര്‍ വലുതായി അവരുടെ ലോകത്തിലേക്ക് പൊയികഴിയുമ്പോള്‍ ഇദ്ദേഹം തനിയെ ആവുന്ന അവസ്ഥ നീയൊന്നോര്‍ത്തു നോക്കിക്കേ? പ്രായം ചെന്ന് വിദേശത്തുനിന്ന് നാട്ടില്‍ ചെല്ലുന്ന അദ്ദേഹത്തെ ആരു നോക്കും? ഇങ്ങനെയാണോ സ്നേഹം പ്രകടിപ്പിക്കേണ്ടത്? ഒരു കാര്യം ഞാന്‍ ചോദിക്കട്ടെ, നിങ്ങളുടെ വിവാഹവാര്‍ഷിക ആഘോഷത്തിനെന്താ സന്തോഷിനേയും കുട്ടികളേയും വിളിക്കാതിരുന്നത്?

അത്, വിവാഹവാര്‍ഷികമല്ലേ, അവര്‍ക്ക് വിഷമമായെങ്കിലോ എന്നു കരുതി..

നോക്ക്, അവര്‍ക്ക് ഇങ്ങനെയുള്ള പാര്‍ട്ടികളില്‍ പോലും പങ്കെടുക്കാന്‍ ആരും സമ്മതിക്കുന്നില്ല, നീയെന്താണ് കരുതുന്നത്, മിനി മരിച്ചു എന്നുകരുതി സന്തോഷും കുട്ടികളും എന്നും സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടിരിക്കണമോ? എല്ലാവരുടേയും സഹതാപപാത്രങ്ങളായി കരഞ്ഞു ജീവിക്കണമോ, എങ്ങും എത്തപെടാതെ ആ കുട്ടികള്‍ ആയിതീരണമോ, ഈ ടെന്‍ഷനെല്ലാം ഒറ്റയ്ക്ക് സഹിച്ച് സന്തോഷ് ജീവിതത്തെ തന്നെ വെറുക്കണമോ?

ഇതൊന്നും എനിക്കറിയില്ല, പക്ഷേ ഇതറിഞ്ഞപ്പോള്‍ ഞാനെന്റെ ഭര്‍ത്തവിനോട് പറഞ്ഞു ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ വേറേ കല്യാണം കഴിക്കരുത്, കുട്ടികളേയും നോക്കി ജീവിക്കണമെന്ന്. അഥവാ വേറേ കെട്ടി സുഖമായി ജീവിക്കാമെന്ന് കരുതിയാല്‍ ഞാന്‍ പ്രേതമായി വന്ന് രണ്ടിനേയും ശരിയാക്കുമെന്ന്.

ചിരിക്കുകയല്ലാതെ എന്തു ചെയ്യാന്‍. നിനക്ക് സ്വാര്‍ത്ഥതയാണ്. മരിച്ചു കഴിഞ്ഞാല്‍ നീയെന്തറിയാനാണ്. ജീവിച്ചിരിക്കുന്നവരല്ലേ അനുഭവിക്കേണ്ടത്. എന്റെ ഭര്‍ത്താവിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട് ഞാന്‍ മരിച്ചാല്‍ എന്നെയോര്‍ത്ത് ജീവിതം പാഴാക്കാതെ, നല്ല ഒരു സ്ത്രീയെ, കുഞ്ഞുങ്ങളേ കൂടി സ്നേഹിക്കുന്ന ഒരാളെ കണ്ടെത്തി വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കണമെന്ന്. ആകട്ടെ, സന്തോഷ് ആരെയാണ് വിവാഹം കഴിച്ചത്?

ഇതുപോലെ തന്നെ ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയെ, ഒരു കുട്ടിയുമുണ്ട്. ആ കുട്ടിയേയും കൊണ്ടുവന്നിട്ടുണ്ട്.

നല്ല കാര്യം, അവര്‍ക്ക് ഒരു തുണയായല്ലോ, ആ കുട്ടിക്ക് ഒരു പിതാവിന്റെ സ്നേഹവും കിട്ടും. ആ കുട്ടിയേയും കൊണ്ടുവരാന്‍ സന്തോഷിന് മനസു തോന്നിയല്ലോ. എനിക്ക് തോന്നുന്നത് മിനിയുടെ ആത്മാവ് എവിടെയെങ്കിലും ഇരുന്ന് ഇതു കാണുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും.

(വേഗത്തില്‍ എഴുതിതീര്‍ത്തതാണ്, അക്ഷരതെറ്റുകള്‍ ഉണ്ടാവും. നേരില്‍ നടന്ന സംഭാഷണം എഴുതിവന്നപ്പോല്‍ മാറ്റം ഉണ്ടായിട്ടുണ്ട്. )

49 Comments:

At 3:01 PM, March 26, 2007, Blogger Vish..| ആലപ്പുഴക്കാരന്‍ said...

:(

 
At 3:36 PM, March 26, 2007, Anonymous Anonymous said...

good one.. interesting stuff. expecting some more

 
At 12:02 AM, March 27, 2007, Blogger സുന്ദരന്‍ said...

"ഞാനെന്റെ ഭര്‍ത്തവിനോട് പറഞ്ഞു ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ വേറേ കല്യാണം കഴിക്കരുത്, കുട്ടികളേയും നോക്കി ജീവിക്കണമെന്ന്. അഥവാ വേറേ കെട്ടി സുഖമായി ജീവിക്കാമെന്ന് കരുതിയാല്‍ ഞാന്‍ പ്രേതമായി വന്ന് രണ്ടിനേയും ശരിയാക്കുമെന്ന്."

അപ്പോള്‍ ഞാനേകനല്ല...
സന്തോഷമായ്‌....

നല്ല പോസ്റ്റ്‌ ...(.ഇതിന്റെ പ്രിന്റ്‌ എടുക്കാന്‍പോകുവാ...ഇതു നാളേയ്ക്ക്‌ ഉപകരിക്കും..)


O.T.
കമണ്ട്‌ ഓപ്ഷനില്‍ വേഡ്‌ വേരിഫിക്കേഷന്‍ മനപ്പൂര്‍വ്വം വച്ചിരിക്കുന്നതാണോ....കമന്റിടാന്‍ പ്രയാസമാണല്ലോ

qw_er_ty

 
At 8:36 AM, March 27, 2007, Blogger ആഷ | Asha said...

ഇതേ പോലൊരു സംഭാഷണം കഴിഞ്ഞ ദിവസം എന്റെ ജീവിതത്തിലും ഉണ്ടായി.
അതിനു കാരണമായത് അയല്പക്കത്തെ ഒരു കൂട്ടുകാരിയുടെ മരണവും 5ആം മാസം അവളുടെ ഭര്‍ത്താവിന്റെ പുനര്‍വിവാഹവും.(അവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല വിവാഹം കഴിച്ചത് പുനര്‍വിവാഹക്കാരിയേയും ആയിരുന്നില്ല) :(

 
At 10:54 AM, March 27, 2007, Blogger Areekkodan | അരീക്കോടന്‍ said...

):

 
At 11:24 AM, March 27, 2007, Blogger അപ്പു ആദ്യാക്ഷരി said...

"ഇതുപോലെ തന്നെ ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയെ, ഒരു കുട്ടിയുമുണ്ട്. ആ കുട്ടിയേയും കൊണ്ടുവന്നിട്ടുണ്ട്"

നല്ല കാര്യം...

 
At 11:55 AM, March 27, 2007, Blogger സു | Su said...

ഇത് ഇപ്പോള്‍ പുതുമയൊന്നുമല്ല. കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്തുന്നതിലും ഭേദം, ഒരാളെ എത്രയും വേഗം, കൊണ്ടുവന്ന്, ജീവിതം വീണ്ടും തുടങ്ങുന്നത് തന്നെയാണ്. മരിച്ചുപോകുന്നവര്‍ വിചാരിക്കുന്നത്, ഇവര്‍, ഞാന്‍ പോയാല്‍ ഇവിടെക്കിടന്ന് സഹായത്തിന് ആരുമില്ലാതെ നരകിക്കട്ടെ എന്നൊന്നുമായിരിക്കില്ലല്ലോ.

 
At 12:56 PM, March 27, 2007, Blogger Rajeeve Chelanat said...

ശാലിനി, പുനര്‍വിവാഹം എന്ന പോസ്റ്റിങ്ങിലെ ആശയം നന്ന്. യോജിക്കുകയും ചെയ്യുന്നു.

ഒരു തരത്തില്‍ നോക്കിയാല്‍ പണ്ടുള്ളവര്‍ പറഞ്ഞതാണ്‌ ശരി. ഭാര്യയേയും, മക്കളേയുമൊക്കെ നമ്മള്‍ സ്നേഹിക്കുന്നത്‌, നമ്മുടെ തന്നെ സുഖത്തിനുവേണ്ടി മാത്രം.

ആശംസകളോടെ

 
At 1:54 PM, March 27, 2007, Blogger Unknown said...

ഭാര്യ/ഭര്‍ത്താവ് മരിച്ചാല്‍ അവനവന് തോന്നുന്നുണ്ടെങ്കില്‍ പറ്റിയ പങ്കാളിയെ പുനര്‍വിവാഹം ചെയ്യാനോ ചെയ്യാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിയ്ക്കും ഉണ്ട്. ഇവിടെ പ്രധാന പോയിന്റ് കല്യാണം കഴിയ്ക്കാനായാലും വേണ്ടെന്ന്‍ വെയ്ക്കാനായാലും തീരുമാനം വ്യക്തിയുടേതായിരിക്കണം എന്നുള്ളതാണ്. പലപ്പോഴും സമൂഹത്തിനും പൊതുജനങ്ങളും അയല്വാസികള്‍ക്കുമൊക്കെയാവും അങ്ങേര് പെണ്ണ്കെട്ടിയാല്‍ നന്ന് എന്നും നന്നാവില്ല എന്നുമൊക്കെയുള്ള തീരുമാനം രൂപീകരിക്കുക.

പുനര്‍വിവാഹം നിരുല്‍സാഹപ്പെടുത്തേണ്ട ഒരു സംഗതിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല.

 
At 9:28 AM, March 28, 2007, Blogger മുസ്തഫ|musthapha said...

This comment has been removed by the author.

 
At 9:29 AM, March 28, 2007, Blogger മുസ്തഫ|musthapha said...

ഈ കാര്യത്തില്‍ വിവാഹത്തിനു മുന്‍പായിരുന്നെങ്കില്‍ കണ്ണും ചിമ്മി അഭിപ്രായം പറയാമായിരുന്നു...

പക്ഷെ, ഇപ്പോള്‍ ഒന്നും പറയാന്‍ വയ്യ...

തീര്‍ച്ചയായും മരണം ഒരിക്കല്‍ വേര്‍പ്പെടുത്തും... എങ്കിലും അതേ കുറിച്ച് ചിന്തിക്കാതിരിക്കാനാണ് എനിക്കിഷ്ടം.


പോസ്റ്റ് നന്നായിരിക്കുന്നു ശാലിനി.

 
At 10:57 AM, March 28, 2007, Blogger ഏറനാടന്‍ said...

മിനിയുടെ വേര്‍പാടില്‍ ഖേദിച്ചും കെട്ട്യോന്‍സ്‌ പുനര്‍കെട്ടലില്‍ കിടിലപ്പെട്ടും കൊണ്ടിത്‌ വായിച്ചു. നല്ല ആശയം. ഇവിടം വരുവാനിത്തിരി വൈകിപോയ്‌..

 
At 12:54 PM, March 28, 2007, Blogger വിചാരം said...

ശാലിനി നന്നായിരിക്കുന്നു .. വളരെ നന്നായിരിക്കുന്നു .. നല്ല ദൃഢതയാര്‍ന്ന ആശയം

 
At 5:15 PM, March 28, 2007, Blogger സാജന്‍| SAJAN said...

ഇത്തിരി വൈകിപ്പൊയോ എന്നു സംശയം.. എന്നാലും എത്തിപ്പൊയി .. ചിന്തോദ്വീപകമായ ആശയം ആയിരുന്നു സ്വന്തം ജീവിതത്തില്‍ എന്തായാലും ഓര്‍ക്കാന്‍ വയ്യാത്ത കാര്യം

qw_er_ty

 
At 8:44 PM, March 28, 2007, Blogger മുസാഫിര്‍ said...

നല്ല ആശയം.ഇങ്ങിനെ ഒരു വഴിത്തിരിവ് എന്റെ വളരെ അടുത്ത ഒരു ബന്ധുവിനു വന്നപ്പോള്‍ നാട്ടുകാരുടെ അഭിപ്രായത്തിനു ചെവി കൊടുക്കാതെ മറ്റൊരു കല്യാണം കഴിക്കാനാണു ഞാനും ഉപദേശിച്ചത്.

 
At 6:56 AM, March 29, 2007, Blogger പ്രിയംവദ-priyamvada said...

നല്ല ചിന്തകള്‍ പങ്കു വച്ചതിനു അഭിനന്ദനം..ഇപ്പൊ ജനം കുറെ ഒക്കെ മാറിയില്ലെ?
ഇല്ലെ??
qw_er_ty

 
At 8:53 PM, March 29, 2007, Blogger Siji vyloppilly said...

കാണാന്‍ വൈകിപ്പോയി. . മരണത്തെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ ഇല്ലാത്ത ദാമ്പത്യം ഇല്ല. 'മരിച്ചു കഴിഞ്ഞാല്‍ നമ്മള്‍ ഇതൊന്നും അറിയില്ലല്ലോ' എന്ന് സമാധാനിച്ച്‌ എല്ലാ ഭാര്യമാരും ഭര്‍ത്താവിന്‍ പുനര്‍ വിവാഹത്തിന്‌ അനുമതി കൊടൂക്കുമായിരിക്കും അല്ലേ. എങ്കിലും പ്രേതമായി വന്നു കൊല്ലും എന്ന ഭീഷണി പറയാതിരിക്കണമെങ്കില്‍ പെണ്‍ വര്‍ഗ്ഗത്തില്‍ നിന്നും മാറി ജനിക്കണം
;) പുനര്‍ വിവാഹത്തില്‍ തെറ്റൊന്നുമില്ല എന്നു തന്നെ അഭിപ്രായം.

 
At 2:28 PM, March 31, 2007, Blogger G.MANU said...

നമ്മുടേതല്ലയീ നമ്മളും നമ്മളില്‍
നമ്മുടേതെന്നോര്‍ത്തു വീഴും കിനാക്കളൂം
നമ്മുടേതല്ലയീ വാക്കും പരസ്പരം
നമ്മളൊന്നെന്നുള്ള വീറും സഖീ

 
At 2:44 PM, April 04, 2007, Blogger സൂര്യോദയം said...

ശാലിനീ.. ഇപ്പ്പോഴാണ്‌ വായിച്ചത്‌...

നന്നായിരിയ്ക്കുന്നു... മിക്ക ഭാര്യമാരും പറയുന്ന അതേ ഡയലോഗ്‌... പക്ഷെ, അങ്ങനെ ഒരു പോസ്സിബിലിറ്റി ചിന്തിക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല എന്നത്‌ സത്യം..

 
At 8:54 PM, April 05, 2007, Anonymous Anonymous said...

ശാലിനീ,
ശൈലിയും ആശയവും ഇഷടപ്പെട്ടു.
ഓര്‍ക്കുട്ടില്‍ ഉണ്ടെങ്കില്‍
ഒരു സ്ക്രാപ്പ് ആഗ്രഹിക്കുന്നു.
കൂടുതല്‍ അറിഞ്ഞുവരുമ്പോള്‍ സമാനചിന്താഗതിക്കാരാണന്ന് തോന്നിയാല്‍ സുഹ്രുത്തുക്കളാകാമല്ലോ
എന്റെ പേജ്
Palasreenivasan
a good man with a kind heart. ok.

 
At 9:32 PM, April 10, 2007, Blogger ഗുപ്തന്‍ said...

ഒരു ജീവിതപങ്കാളിയുടെ മരണശേഷം മറ്റൊരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുചിതമായി ഒന്നുംതന്നെ ചെയ്യുന്നില്ല. അങ്ങനെയുള്ളവരെ പലപ്പോഴും സമൂഹം വേണ്ടരീതിയില്‍ മനസ്സിലാക്കുന്നില്ല എന്നതു വേദനാ ജനകമാണ്. ഈ വിഷയം തെരഞ്ഞെടുത്തതിനും അവതരിപ്പിച്ച രീതിക്കും അഭിനന്ദനങ്ങള്‍ ശാലിനീ..

ഒരു മറുവശമുണ്ട്. ഒരാളുടെ വേര്‍പാടിനു ശേഷം അതു മരണംവഴിയാണെങ്കിലും മനസ്സുവഴി ആണെങ്കിലും ശിഷ്ടജീവിതം എങ്ങനെ നയിക്കണമെന്ന് തീരുമാനിക്കേണ്ടത് ആ വ്യക്തി മാത്രമാണ്. മറ്റൊരുവിവാഹമാണ് ശരിയായ ഒരേവഴി എന്ന ധാരണ പാടില്ല. ഇളം പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ ഇല്ലാത്തപ്പോള്‍ പോലും ഭാര്യയുടെ മരണത്തിനുശേഷം തിടുക്കത്തില്‍ മറ്റൊരാളുടെ കിടക്കയില്‍ ചേക്കേറിയ പുരുഷന്മാരെ എനിക്കറിയാം. അത് മരിച്ചുപോയ ആളിനോടുള്ള അനാദരവായി (തെറ്റി)ധരിക്കപ്പെട്ടാല്‍ പരാതിപ്പെടാനാവില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ഔചിത്യം കാണിക്കണം. എല്ലാറ്റിലുമുപരി സ്വന്തം ഹൃദയത്തോട് വിശ്വസ്ഥത പുലര്‍ത്താനുള്ള ധൈര്യവും.

 
At 10:28 AM, April 11, 2007, Blogger ശാലിനി said...

കുറച്ചു ദിവസങ്ങളായി ജോലിതിരക്കുമൂലം പല പോസ്റ്റുകളും വായിക്കാനും വായിച്ചതില്‍ പലതിനും കമന്റിടാനും കഴിഞ്ഞില്ല.

എന്റെ പ്രിയകൂട്ടുകാരിയുടെ ഭര്‍ത്താവ് മരിച്ചുകഴിഞ്ഞ് അവള്‍ അനുഭവിച്ച ദുരിതങ്ങളാണ് എന്റെ കാഴ്ചപ്പാട് മാറ്റിയത്. തീരുമാനം എടുക്കേണ്ടത് വ്യക്തികളാണ്, മറ്റുള്ളവര്‍ അതില്‍ കുറ്റം കാണുമ്പോള്‍, പ്രത്യേക രീതിയില്‍ അവരെ വിമര്‍ശിക്കുമ്പോള്‍, മാറ്റിനിര്‍ത്തുമ്പോള്‍ വേദന തോന്നാറുണ്ട്.

സ്നേഹം എന്നത് ഒരു കടപ്പാടല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. നമ്മള്‍ സ്നേഹിക്കുന്നവര്‍ എന്നും സന്തോഷമായി ഇരിക്കണമെന്നല്ലേ ആഗ്രഹിക്കൂ.

പോസ്റ്റ് വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

 
At 1:49 PM, April 11, 2007, Blogger നിമിഷ::Nimisha said...

എനിയ്ക്ക്‌ എറ്റവും പ്രിയപ്പെട്ട ഒരു അടുത്ത ബന്ധുവിന്റെ അനുഭവത്തില്‍ നിന്ന്‌ ഞാന്‍ പഠിച്ചത്‌ : ഭാര്യ മരിച്ച ഭര്‍ത്താവിന്റെ അവസ്ഥ ഏറ്റവും ദയനീയമാണ് (തിരിച്ചും). അമ്മ (അച്ഛ്ന്‍)ഇല്ലാത്ത രണ്ട് കുഞ്ഞുങ്ങളെയും നല്ല രീതിയില്‍ ശ്രദ്ധിച്ച്‌ വീട്ടുകാര്യവും നോക്കി ബിസിനസ്സും നോക്കി നടത്താന്‍ അങ്ങേയറ്റം പ്രയാസമാണ്. നോക്കി നില്യ്ക്കാനും കുറ്റം പറയാനും ചുറ്റും ആളുകള്‍ ഉണ്ടാകും പക്ഷേ ഒരു മനുഷ്യന്റെ സ്വന്തം പങ്കാളിയെ പിരിഞ്ഞ തീരാദു:ഖവും കുട്ടികളുടെ അമ്മ/അച്ചന്‍ ഇല്ലാത്ത അവസ്ഥയിലെ ബുദ്ധിമുട്ടുകളും മനസ്സിലാക്കുന്നവര്‍ വിരലില്‍ എണ്ണാന്‍‍ മാത്രം.
ശാലിനിയുടെ ലേഖനം വളരെ നന്നായിരിയ്ക്കുന്നു. എല്ലാവര്‍ക്കും ഇങ്ങനെ ചിന്തിയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍....

 
At 7:20 AM, April 13, 2007, Blogger :: niKk | നിക്ക് :: said...

“അഥവാ വേറേ കെട്ടി സുഖമായി ജീവിക്കാമെന്ന് കരുതിയാല്‍ ഞാന്‍ പ്രേതമായി വന്ന് രണ്ടിനേയും ശരിയാക്കുമെന്ന്.”

ന്റമ്മോ!!!

ശാലിനി (യെന്റെ കൂട്ടുകാരി)എഴുത്തിന് ഒരു കുഴപ്പവും ഇല്ല. നന്നായിട്ടുണ്ട് :)

 
At 1:19 PM, April 14, 2007, Blogger Haree said...

സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ടുപേര്‍ ആരൊക്കെയാണ്‍?

പിന്നെ, ബാബുല്‍ എന്നൊരു ഹിന്ദി സിനിമയുണ്ട്, കണ്ടിരുന്നോ? അതിന്റെയും പ്രമേയം ഏതാണ്ടിതുപോലെയാണ്... വളരെ ചെറുപ്പമായ വിധവകള്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ച്... സ്നേഹമെന്നാല്‍ ഓര്‍ത്തോര്‍ത്ത് വേദന തിന്നലാണെന്ന് ഒരു ധാരണ നമ്മുടെ സമൂഹത്തിനില്ലേ എന്നൊരു സംശയം...
--

 
At 10:11 AM, April 15, 2007, Blogger കുതിരവട്ടന്‍ | kuthiravattan said...

:-( നല്ല എഴുത്ത്...

ഡൈവൊഴ്സ് ചെയ്തു പുനര്‍വിവാഹം ചെയ്യുന്നവരെ അനുകൂലിക്കുന്നുവൊ?

qw_er_ty

 
At 10:26 AM, April 22, 2007, Blogger Sapna Anu B.George said...

വളരെ നന്നായിരിക്കുന്നു ശാലിനി

 
At 8:06 AM, May 14, 2007, Blogger കുട്ടു | Kuttu said...

മരണം എപ്പോഴും വേര്‍പാടുകള്‍ മാത്രമേ ഉണ്ടാക്കുന്നുള്ളൂ..

എന്റെ സുഹൃത്തിന് സമാന അനുഭവം ഉണ്ടായിട്ടുണ്ട്. കക്ഷിയുടെ ഭാര്യയും, അഛനും അടുത്തടുത്ത സമയത്തായിട്ടാണ് മരിച്ചത്. ഇരട്ടക്കുട്ടികളെ പ്രസവിച്ച്, അധിക നാള്‍ കഴിയുന്നതിന് മുന്‍പെ ഭാര്യ മരിച്ചു. ഇപ്പൊ ഒരു വര്‍ഷമായി. വേറെ കല്യാണം കഴിച്ചിട്ടില്ല. വിവിധ മരുന്നുകളുടെ ബലത്തിലാണ് ഇപ്പൊ ജീവിതം. പ്രതേകിച്ചു ബി.പി ക്കുള്ള മരുന്നുകള്‍.

ഇവറ്റകളുടെ തല കണ്ടപ്പോഴേക്കും അമ്മ പോയി എന്ന് പറഞ്ഞ് ഈ കുഞ്ഞുങ്ങളെ ശപിക്കാനും ഇപ്പൊ ആളുണ്ട് എന്നതാണ് നടുക്കുന്ന സത്യം.

ശാലിനിയുടെ രചന വായിച്ച് തീരും മുന്‍പേ തന്നെ ഞാന്‍ ഭാര്യയെ വിളിച്ചു ഇതിനെ കുറിച്ച് പറഞ്ഞു. ഇനി ഇതിന്റെ ഒരു പ്രിന്റ് എടുത്തു അവളെ കാണിക്കണം. ഞങ്ങള്‍ ഇതിനെ പറ്റി കുറെ മുന്‍പു തന്നെ ചര്‍ച്ച ചെയ്തിരുന്നതാണ്. ശാലിനിയുടെ അതേ കാഴ്ചപ്പാടാണ് ഞങ്ങള്‍ക്കും.

അല്ലെങ്കിലും അമിതമായ possessiveness എന്നതു ഒരു മാനസിക രോഗമാണ്.

ആത്മാര്‍ത്‌ഥമായി പറയട്ടേ...നന്നായിട്ടുണ്ട്. തുടര്‍ന്നും എഴുതുക...

 
At 12:05 PM, May 19, 2007, Blogger ശരണ്യ said...

nice post

 
At 1:48 PM, May 20, 2007, Blogger വിനയന്‍ said...

"ഞാന്‍ പ്രേതമായി വന്ന് രണ്ടിനേയും ശരിയാക്കുമെന്ന്. "

ശാലിനി വളരെ നന്നായിരിക്കുന്നു, ആളുകള്‍ കാര്യങ്ങള്‍ പ്രാക്ടിക്കലായി ചിന്തിച്ചു തുടങ്ങട്ടെ.

 
At 6:11 PM, May 22, 2007, Blogger salil | drishyan said...

ശാലിനീ, ഇപ്പോഴാ ഇതു കണ്ടത്....
നല്ല ഫ്ലോ ഉണ്ട് വായിക്കാന്‍.

പുതിയ പോസ്റ്റുകള്‍ ഒന്നും ഇല്ലേ?

സസ്നേഹം
ദൃശ്യന്‍

 
At 9:50 AM, June 03, 2007, Blogger ശ്രീ said...

പോസ്റ്റ് നന്നായി...
പക്ഷേ,അഭിപ്രായം പറയാന്‍‌ തോന്നുന്നില്ല... ഓരോ സാഹചര്യങ്ങള്‍‌ക്കനുസൃതമായി അഭിപ്രായപ്പെടേണ്ടിയിരിക്കുന്നു....

എങ്കിലും സൂവേച്ചി പറഞ്ഞതു പോലെ, മരിച്ചു പോകുന്നവര്‍‌ ഒരിക്കലും ആഗ്രഹിക്കാന്‍‌ വഴിയില്ല, ബാക്കിയുള്ളവര്‍‌ ഒറ്റയ്ക്കു കഷ്ടപ്പെടട്ടേയെന്ന്.

ദില്‍ബാസുരന്‍‌ പറഞ്ഞതു പോലെ ഇക്കാര്യത്തില്‍‌ സമൂഹത്തെ ശ്രദ്ധിക്കേണ്ടതില്ല.

 
At 8:50 PM, June 10, 2007, Blogger sushamasreekumar said...

ഞാനും പലപ്പോഴും ചിന്തിചിട്ടുള്ള വിഷയമാണ്.ഏതാണ് ശരി........

 
At 11:49 PM, June 10, 2007, Blogger റീനി said...

പുനര്‍വിവാഹം വേണമോ എന്നത്‌ വ്യക്തിപരമായ തീരുമാനമാണ്‌, പ്രത്യേകിച്ചും ചെറിയ കുട്ടികള്‍ വീട്ടിലുള്ളപ്പോള്‍. 'റോസ്‌ മേരി' എന്ന കേരളത്തില്‍നിന്നുള്ള എഴുത്തുകാരിയുടെ ലേഖനത്തില്‍നിന്ന് മനസ്സിലായത്‌ വിഭാര്യന്മാര്‍ക്കും വിധവകള്‍ക്കും കണ്ടുമുട്ടാന്‍ എന്തൊക്കെയൊ സംഘടന തുടങ്ങുന്നതിനുള്ള സംരംഭങ്ങള്‍ ഉണ്ടന്നാണ്‌.

 
At 4:33 AM, June 11, 2007, Blogger കാളിയമ്പി said...

വിവാഹം എന്നത് സമൂഹം ഉണ്ടാക്കിയെടുക്കുന്ന കൃത്രിമമായ ഒരു ഉടമ്പടിയാകുമ്പോള്‍ ഒരു മാസമല്ല ഒരാഴ്ച കഴിയും മുന്നേപുനര്വിവാഹമാവാം. യാതൊരു കുഴപ്പവുമില്ല.സൗകര്യത്തിനാണവിടെ പ്രാധാന്യം.ഒരാളില്ലേല്‍ മറ്റൊരാള്‍.അല്ലേല്‍ ഒരു വേലക്കാരി/കാരന്‍. ഒരു ലൈംഗിക പങ്കാളി.

ഹൃദയബന്ധങ്ങള്‍ക്ക് പകരം വയ്ക്കാന്‍ ഒന്നിനുമാവുകയുമില്ല..

 
At 9:47 AM, June 19, 2007, Blogger ഷംസ്-കിഴാടയില്‍ said...

ഇവിടെ ഞാന്‍ ആദ്യമാണ്...
വന്നത് വെരുതെയായില്ല...
സമൂഹത്തിനിടയില്‍...എന്നും..തെറ്റിദ്ദരിക്കപ്പെട്ടിട്ടുള്ള..
പുനര്‍വിവാഹം...നല്ല കാഴ്ച്ചപ്പാട്...

 
At 12:28 PM, June 20, 2007, Blogger Unknown said...

നല്ല സംഭാഷണം.
രണ്ടു പേരുടെ വ്യത്യസ്ത വീക്ഷണങ്ങള്‍ ചിന്തിക്കുവാനുള്ള വക നല്‍കുന്നുണ്ട്‌. കൊള്ളാം.

 
At 2:33 PM, June 26, 2007, Blogger iamshabna said...

Hi
Shalini chechi
i am Shabna
studying At Al ain UAE
i like ur Blog
please visit my blog
www.iamshabna.blogspot.com
mail me
iamshabna@gmail.com

 
At 7:56 PM, July 13, 2007, Blogger മൈക്കണ്ണന്‍ said...

എഴുത്തിലെ ലാളിത്യം ഇഷ്ടായി...

 
At 11:12 AM, July 18, 2007, Anonymous Anonymous said...

നല്ല ആശയം, നല്ല അവതരണം.
ഇനിയും എഴുതൂ.

 
At 2:20 PM, July 19, 2007, Blogger എസ്. ജിതേഷ്ജി/S. Jitheshji said...

ഈ ചിന്തകള്‍ കൗതുകകരം

 
At 9:32 AM, August 20, 2007, Anonymous Anonymous said...

നല്ലതു സംസാരിച്ചതിനും
അതെല്ലാം ഞങ്ങളോട് പങ്കുവെച്ചതിനും നന്ദി.
പക്ഷെ,എനിക്കിങ്ങ്നെ ഒരവസ്ത വന്നാല്‍,ആവില്ല മറ്റൊരാളെ
ചിന്തിക്കാന്‍.ഉന്‍ടാവാതിരിക്കട്ടെ.

 
At 3:45 PM, August 20, 2007, Blogger ഖാന്‍പോത്തന്‍കോട്‌ said...

ഇന്നത്തെ കേരളത്തിന്റെ സ്ഥിതി അറിഞ്ഞിട്ട്
( കോഴ, കോടി, ഡങ്കി, ച്വിക്കന്‍ ഗുനിയ )
കളിയാക്കുന്നതായി തോന്നില്ലെങ്കില്‍ ഞാന്‍ നേരുന്നു ....
ഒരു "കോടി" ഓണാശംസകള്‍...

സ്നേഹത്തോടെ
ഖാന്‍പോത്തന്‍കോട്

 
At 8:03 PM, August 29, 2007, Blogger ദൈവം said...

april, may, june, july, august,........?

 
At 11:49 PM, August 29, 2007, Blogger സഹയാത്രികന്‍ said...

എന്താ പറയാ.... പുനര്‍ വിവാഹം തെറ്റല്ല എന്നാണു എന്റേയും അഭിപ്രായം... നമുക്കെന്തു സംഭവിച്ചാലും ഉറ്റവര്‍ സന്തോഷായിട്ടിരിക്കണം എന്നല്ലേ എല്ലാരുടേം ആഗ്രഹം...
"എനിക്ക് തോന്നുന്നത് മിനിയുടെ ആത്മാവ് എവിടെയെങ്കിലും ഇരുന്ന് ഇതു കാണുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും."


( ദാമ്പത്യജീവിതത്തിന്റെ മഹത്വം, അതിന്റെ പൊരുള്‍.... അത് അറിയാത്ത ഒരു അവിവാഹിതന്റെ വാക്കുകളാണിവ...തെറ്റെങ്കില്‍ പൊറുക്കണം)

 
At 11:41 AM, August 30, 2007, Blogger yetanother.softwarejunk said...

Thank you for visiting my malayalam dictionary.

 
At 9:38 AM, January 14, 2008, Blogger നിരക്ഷരൻ said...

നല്ലൊരു ചിന്താവിഷയമാണ് ശാലിനി നല്‍കിയിരിക്കുന്നത്. എഴുത്തിനൊരു കുഴപ്പവുമില്ലെന്നു മാത്രമല്ല, വളരെ നന്നായിരിക്കുന്നുണ്ട്താനും.
ആശംസകള്‍.

 
At 6:57 PM, July 20, 2008, Blogger ഗൗരിനാഥന്‍ said...

പലപ്പോഴും മനസ്സിലൂടെ കടന്നു പോയ ചിന്തകള്‍ ആണിത്... ആരും ഒറ്റക്കകാന്‍ ഇഷ്ടപെടുന്നില്ല്യടോ ,,,ആശയം നന്നായിട്ടുണ്ട്

 
At 11:56 AM, January 21, 2009, Blogger basil said...

ഹും കൊള്ളാം... കേട്ടികഴിഞ്ഞു... എ കുഞ്ഞുങളുടെ മാനസിക സംകര്‍ഷം എയല്‍കര്രിയമോ.... അത് വരനമെന്കില്‍ അനുഭവിച്ചു നോകണം....http://www.orkut.co.in/Main#Community.aspx?cmm=57911882 ഈ കമ്മ്യൂണിറ്റി ഒന്ന് നോക്ക്

 

Post a Comment

<< Home