ശാലിനി

Tuesday, September 04, 2007

ഫാമിലി വിസ

കഴിഞ്ഞ പോസ്റ്റ്വായിച്ച് അഭിപ്രായം പറഞ്ഞവര്‍ക്കു നന്ദി.

ഇവിടെ നിയമങ്ങള്‍ കുറച്ചുകൂടി ക്രൂരമാണ്. കഴിഞ്ഞ കുറേ മാസങ്ങള്‍ മാതാപിതാക്കള്‍ക്ക് വിസിറ്റ് വിസ പോലും കിട്ടില്ലായിരുന്നു. ഇപ്പോള്‍ വിസിറ്റ് വിസയുടെ നിയമങ്ങള്‍ ഉദാരമാക്കി, പിന്നെ മൂന്നുമാസം കാലാവധിയുമുണ്ട്. എന്നാല്‍ ഫാമിലി വിസ ഇപ്പോഴും പഴയതുപോലെ തന്നെ.

ഫാമിലിവിസ കിട്ടെണമെങ്കില്‍ മിനിമം സാലറിയായി അവര്‍ നിശ്ചയിച്ചിരിക്കുന്ന തുക നമ്മുടെ സാലറിപേപ്പറില്‍ വേണം. പിരിഞ്ഞുപോകുമ്പോള്‍ അതിനെ ബേസ്ചെയ്താണ് സെറ്റില്‍മെന്റ് കൊടുക്കേണ്ടത് എന്നതുകൊണ്ട്, മിക്കവാറും പ്രൈവറ്റ് കമ്പനികള്‍ ശമ്പളത്തെ ബേസിക് + വാടക+ യാത്രാചിലവ് + ...+ ... ഇങ്ങനെയാണ് എഴുതുന്നത്. അങ്ങനെവരുമ്പോള്‍ സാലറിപേപ്പര്‍ എന്ന ഇസ്നാമലില്‍ ഏറ്റവും ബേസിക് ആയ സാലറിയേ കാണിക്കൂ. കമ്പനിയില്‍ നിന്നു തരുന്ന സാലറി സര്‍ട്ടിഫിക്കേറ്റ് കാണിച്ചാല്‍ പോരാ, അവര്‍ നിശ്ചയിച്ചിരിക്കുന്ന തുക ഇസ്നാമലില്‍ വേണം. മിക്കവാറും പ്രൈവറ്റ് കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഇത് അസാദ്ധ്യമാണ്.

ഞങ്ങള്‍ക്കറിയാവുന്ന ഒരു കുടുംബം. രണ്ടുപേരും ഇവിടെ ജോലിചെയ്യുന്നു. ആദ്യത്തെ പ്രസവം - നാട്ടില്‍ നിന്നു അമ്മയ്ക്ക് വരാന്‍ പറ്റുന്ന സാഹചര്യമല്ല എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ഭാര്യയുടെ പ്രസവം നാട്ടിലായിരുന്നു. ഇപ്പോള്‍ കുഞ്ഞിന് ഒന്നര വയസ്സായി. ഇതുവരെ വിസ കിട്ടിയിട്ടില്ല. കാരണം പറയുന്നത് അപ്പന്റെ സാലറിപേപ്പറിലെ തുക കുറവാണെന്നാണ്. പെണ്ണുങ്ങളുടെ പേരില്‍ വിസ അടിയ്ക്കാന്‍ പറ്റില്ല. രണ്ടുപേരുടേയുംകൂടി ഒരുമിച്ച് ചേര്‍ത്ത് കൊടുത്തിട്ടും തള്ളികളഞ്ഞു. പിന്നെ ചെയ്യാവുന്ന ഒരു കാര്യം ജോലി കളഞ്ഞ് നാട്ടില്‍ പോവുക എന്നതാണ്. സാമ്പത്തിക സാഹചര്യങ്ങള്‍ അതിനനുവദിക്കുന്നുമില്ല.

പിന്നെ എന്റെ കൂട്ടുകാരി - അമ്മയെ നോക്കാന്‍ വേണ്ടി അവള്‍ക്ക് നാട്ടില്‍ പോകാന്‍ പറ്റില്ല. അവര്‍ക്ക് നാട്ടില്‍ സ്വന്തമായി ഒരു വീടുപോലുമായിട്ടില്ല. അവളും കുഞ്ഞുങ്ങളും കൂടി നാട്ടില്‍ പോയി അമ്മയുമൊത്ത് വാടക വീട്ടില്‍ താമസിക്കാം എന്നു കരുതിയാല്‍ തന്നെ, ഭര്‍ത്താവിന് അത്ര വലിയ ശമ്പളമൊന്നുമില്ല. ഇവിടെ രണ്ടുപേരുടേയും ശമ്പളംകൊണ്ടു കുഞ്ഞുങ്ങളുമായി താമസിച്ചുപോകുന്നു എന്നേ ഉള്ളൂ. സമ്പാദ്യമൊന്നുമില്ലെങ്കിലും കുഞ്ഞുങ്ങളുമായി ഒരുമിച്ചു ജീവിക്കാം എന്നുണ്ട്.

നേരിട്ടും അല്ലാതെയും പല പ്രാവശ്യം ശ്രമിച്ചുനോക്കിയിട്ടും നടന്നിട്ടില്ല. പ്രത്യേകിച്ച് മാതാപിതാക്കളുടെ വിസ അവിടെ ഇരിക്കുന്ന വല്യ മുദ്ദിറിന്റെ തീരുമാനമനുസരിച്ചാണിരിക്കുന്നത്. അദ്ദേഹത്തിന്റെ റൂമിലേക്ക് പോലും കടന്നുകിട്ടാന്‍ വല്യബുദ്ധിമുട്ടാണ്, എല്ലാ രേഖകളുമുണ്ടെങ്കില്‍ പോലും. ഇപ്പോള്‍ പുതിയ നിയമം വന്നിട്ടുണ്ട്, വിസിറ്റ് വിസ ഡിപ്പെന്‍ഡന്റ് വിസയിലേക്ക് ട്രാന്‍സ്ഫെര്‍ ചെയ്യാമെന്ന്. പക്ഷേ അവിടേയും നേരത്തേ പറഞ്ഞ് ശമ്പള പരിധിയുണ്ട്.

ഗള്‍ഫിലുള്ള എല്ലാവരും ഇങ്ങനെയാവില്ല, കുറേ പേര്‍ നല്ല നിലയില്‍ ജീവിക്കുന്നു, 6 മാസം കൂടുമ്പോഴും ഒരു വര്‍ഷം കൂടുമ്പോഴും നാട്ടില്‍ പോകുന്നവരുണ്ട്. വര്‍ഷങ്ങളായി നാട് കാണാതെ കുടുംബമായി ഇവിടെ ജീവിക്കുന്നവരുണ്ട്. പിന്നെ കുടുംബം കൂടെയില്ലാതെ തനിയെ താമസിക്കുന്നവര്‍, രണ്ടും മൂന്നും വയസായ കുഞ്ഞുങ്ങളെ ഇതുവരെയൊന്നു കാണ്ടിട്ടുകൂടിയില്ലാത്തവര്‍. നമ്മള്‍ വിചാരിക്കുന്നതുപോലെ മനസില്ലാഞ്ഞിട്ടല്ല, പലര്‍ക്കും പലതും ചെയ്യാന്‍ പറ്റാത്തത്, അതിനുവേണ്ട പണവും മറ്റും മണ്ണില്‍ നിന്ന് കുഴിച്ചെടുക്കാവുന്നതല്ലല്ലോ.

ഇനി ഒന്നേയുള്ളൂ, പ്രാര്‍ത്ഥന. ദൈവം എല്ലാം അറിയുന്നു. നിയമങ്ങള്‍ക്കൊരു അയവു വരുമെന്നും അമ്മയുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നതിനുമുമ്പ് തന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം തരും ഈശ്വരന്‍ എന്നും അവള്‍ വിശ്വസിക്കുന്നു. മറിച്ച് സംഭവിക്കാതിരിക്കട്ടെ.

47 Comments:

At 2:11 PM, September 04, 2007, Blogger ശ്രീ said...

പറഞ്ഞു കേട്ടിട്ടുണ്ട്, നിയമങ്ങളുടെ നൂലാമാലകളെ പറ്റി.
ചേച്ചി പറഞ്ഞതു പോലെ നിയമങ്ങളില്‍‌ അയവു വരുമെന്നു തന്നെ പ്രത്യാശിയ്ക്കാം.
:)

 
At 3:22 PM, September 04, 2007, Blogger മാളൂ‍ said...

ശാലിനീ
ഞാന്‍ തന്നെയാണോ ഇതെഴൂതിയതെന്നു എനിക്കു സംശയം തോന്നി..കാരണം ഞാനും ഇതു തന്നെ അനൂഭവിക്കുന്ന ഒരാളാണു.6 മാസത്തിനു മുന്‍പ് എന്റെ അച്ചനും അമ്മയും ഇവിടെ വന്നു..1 മാസത്തെ വിസിറ്റ് തീര്‍ന്ന് ഒരു 4 ദിവസം കൂടി നീട്ടാന്‍ ശ്രമിച്ചിട്ടു നടന്നില്ല..ഈ ഗള്‍ഫ് നഗരങ്ങളില്‍ ഏറ്റവും മനുഷ്യപറ്റില്ലാത്തവരാണു ഇവിടെ ഉള്ളവര്‍ എന്നു എനിക്കു എന്നും തോന്നാറുണ്ട്..എഴുതിയതു നന്നായി..

 
At 4:33 PM, September 04, 2007, Blogger എന്റെ ഉപാസന said...

This comment has been removed by the author.

 
At 5:22 PM, September 04, 2007, Blogger മന്‍സുര്‍ said...

ശാലിനി

എഴുതിയത് വായിച്ചു.......ഒന്ന് പറയട്ടെ
ഇതിനെല്ലം പുറമേ വേറെ ഒരു കാര്യം കൂടി ശരിയാവാന്നുടു...ഭാഗ്യം .
കുറഞ വേതനത്തില്‍ ജോലി ചെയുന്നവരും ഫമിലിയായ് കഴിയുന്ന ഒരുപാട് പേരില്ലേ...ഒക്കെ ശരിയായലും ഭാഗ്യമില്ലെങ്കില്‍ എന്ത് കാര്യം .
കരണം ഗള്‍ഫ് തന്നെ നമ്മുടെ ഒരോരുത്തരുടെയും ഭാഗ്യപരീക്ഷണങ്ങളണ്‌
എത്ര വലിയ വിദ്യഭ്യാസം ഉണ്ടായിട്ടും കാര്യമില്ല..നമ്മളെക്കാള്‍ അറിവ് കുറഞവര്‍ വലിയ സ്ത്ഥാനങ്ങളില്‍ ഇരികുന്നു ഇവിടെ.


നന്‍മകള്‍ നേരുന്നു

മന്‍സൂര്‍,നിലംബൂര്‍

 
At 7:26 PM, September 04, 2007, Blogger സു | Su said...

ശാലിനീ :)ജോലി തേടി അന്യദേശങ്ങളില്‍ പോകുന്നവരുടെ വിഷമം ഇതൊക്കെയാണല്ലേ. എല്ലാവര്‍ക്കും അനുകൂലമാവുന്ന തരത്തിലുള്ള നിയമങ്ങള്‍ വരട്ടെ. കാത്തിരിക്കാം.

 
At 8:36 PM, September 04, 2007, Blogger സഹയാത്രികന്‍ said...

ശാലിനി നന്നായെഴുതി...

മന്‍സൂര്‍ പറഞ്ഞ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.

ഇതെല്ലാം ആരോട് പറയാന്‍... ആരു കേള്‍ക്കാന്‍....

വെറും യാന്ത്രിക ജീവിതം... :(

എല്ലാര്‍ക്കും നല്ലതു മാത്രം വരട്ടെ എന്നു പ്രാര്‍ത്ഥിക്കാം.

 
At 12:18 AM, September 05, 2007, Blogger ഏ.ആര്‍. നജീം said...

ശാലിനിയുടെ അഭിപ്രായങ്ങള്‍ വളരെ സത്യം തന്നെ. പക്ഷേ ചില മറുവശങ്ങള്‍ ഞാന്‍ സൂചിപ്പിച്ചാല്‍ ആരും തെറ്റിധരിക്കല്ലേ..
ഇവിടെ കമ്പനിയില്‍ നല്ല പിടിപാടുള്ളതു കൊണ്ട് സാലറി കൂടുതല്‍ കാണിച്ചു ഫാമിലി വിസ എടുത്ത് ഇവിടെ കുടുമ്പം കഷ്‌ടിച്ചു ജീവിക്കുന്ന പലരേയും നമ്മുക്ക് അറിയാം. കുടുമ്പം മുഴുവനും നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റും ചെലവുകളും കൊണ്ട് നാലും അഞ്ചും വര്‍ഷങ്ങളായി പോകാതെ നില്‍ക്കുന്നവരേയും അറിയാം. എന്തിനേറേ നാട്ടില്‍ ഒരു മരണം ഉണ്ടായാല്‍ പോലും ഇക്കാരണങ്ങള്‍ കൊണ്ട് പോകാന്‍ കഴിയാത്തവര്‍ വരെ. ഇങ്ങനെ ഇവിടെ കഷ്‌ടപെടേണ്ടല്ലോ എന്നതു കൊണ്ടല്ലേ അവര്‍ അങ്ങിനെ ഒരു നിയമം വച്ചിരിക്കുന്നത്.
പിന്നെ മാളൂ പറഞ്ഞത് പോലെ നാലു ദിവസം വെറുതെ കൂട്ടി കൊടുക്കാന്‍ ആണെങ്കില്‍ വിസിറ്റിംഗ് വിസയില്‍ വന്ന് ഓവര്‍ സ്‌റ്റേയില്‍ ജോലി എടുത്തു കഴിയുന്ന എത്രപേര്‍ ഉണ്ട്. അവര്‍ക്കൊക്കെയും ഇതിനെക്കാള്‍ വലിയ കഥ പറയാനുണ്ടാകും. എന്ന് കരുതി നിയമം കടന്ന് നാല് ദിവസമല്ലെ എന്ന് അവര്‍ കരുതാന്‍ പറ്റുമോ..?
യൂയേയീലെ കാര്യം എത്രക്ക് എനിക്ക് അറിയില്ലെ.എന്നാല്‍ കുവൈറ്റില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ശമ്പളം കുറവായാല്‍ പോലും പ്രത്യേക അപേക്ഷ കൊടുത്താല്‍ പരിഗണിക്കാറുണ്ട്.
മൊത്തത്തില്‍ ഇവിടുത്തെ ഇത്തരം നിയമങ്ങള്‍ കഴിവതും ലഘൂകരിക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നുണ്ട്. അതിനു സമ്പത്തികമായ നേട്ടങ്ങള്‍ അവര്‍ കാണുന്നു. ഇവിടെ ഒറ്റക്ക് ഉള്ള ഒരാളെക്കാള്‍ കൂടുതല്‍ പണം കുടുമ്പമായി കഴിയുന്നവര്‍ ഇവിടെ ചിലവാക്കും. അങ്ങിനെ രാജ്യത്തിന്റെ സമ്പത്ത് കൂടുതല്‍ പുറത്തേക്ക് പോകുന്നത് തടയാം എന്നാണ് അവരുടെ നിഗമനം. അതു കൊണ്ട് തന്നെ ഒക്കെ ശരിയാകും എന്ന് പ്രത്യാശിക്കാം

 
At 12:18 AM, September 05, 2007, Blogger സുനീഷ് തോമസ് / SUNISH THOMAS said...

:)

 
At 9:00 PM, September 05, 2007, Blogger പൊയ്തുംകടവന്‍ said...

മനുഷ്യപറ്റില്ലാത്തവരാണുഏറ്റവും ഈ ഗള്‍ഫ് നഗരങ്ങളില്‍ . it's common problem in gulf. in saudi, they refuse the application from ministry then accepts through agents from out side, but instead of 2000sr you have to pay 12000sr as bribe!!!!f...g arabs.

 
At 6:15 AM, September 06, 2007, Blogger അപ്പു said...

ശാലിനീ,
വായിച്ചു. ദുഃഖം തോന്നി. നിയമങ്ങള്‍ കൂടുതല്‍ ഇളവുള്ളതാകട്ടെ എന്നു പ്രത്യാശിക്കാം. മുകളില്‍ ചിലര്‍ പറഞ്ഞതുപോലെ ഭാഗ്യവും, വിദ്യഭ്യാസവും മാത്രമൊന്നുമല്ല നിയമങ്ങള്‍ക്ക് തടസ്സമായിനില്‍ക്കുന്നത്. നമ്മുടെയൊക്കെ നിറവും, സിറ്റിസണ്‍ഷിപ്പും, ഒക്കെ കമ്പനികളിലെ പരിഗണനകളിലും, നിയമങ്ങളിലും വ്യത്യാസം വരുത്താറില്ലേ. സായിപ്പിനു കൊടുക്കുന്ന കാര്യങ്ങള്‍ നമുക്കു തരുമോ?

 
At 11:18 AM, September 06, 2007, Blogger G.manu said...

പെറ്റമ്മയെ കണ്ടു സ്നേഹിക്കാനും നിയമത്തിന്‍റെ റെഡ്‌ടേപ്പുകള്‍..
എന്തെല്ലാം സഹിക്കണം ഈ ലോകത്ത്‌ അല്ലേ....

 
At 9:39 AM, September 07, 2007, Blogger SAJAN | സാജന്‍ said...

ശാലിനി, വേഗമൊക്കെ ശരിയാവട്ടെ, ആഗ്രഹിക്കുന്നതു പോലെ നടക്കട്ടെ!

 
At 11:29 AM, September 11, 2007, Blogger അപ്പു said...

ശാലിനീ, എന്തായി ഈ അമ്മവിസയുടെ കാര്യം?

കഴിഞ്ഞ പോസ്റ്റില്‍ തറവാടി എഴുതിയിരുന്ന ഒരു കമന്റ് ശ്രദ്ധിച്ചിരിക്കുമല്ലോ. ഭാഗ്യവും ഈശ്വരനിശ്ചയവുമുണ്ടെങ്കില്‍ ഗള്‍ഫ് നാടുകളിലെല്ലാം പ്രായോഗികമായ ഒരു കാര്യമാണത്. വിസ ആപ്ലിക്കേഷന്‍ കൊടുക്കേണ്ട ഓഫീസിലെ സീനിയര്‍ ഓഫീസറെ നേരിട്ട് കാണുക, കാര്യങ്ങള്‍ അദ്ദേഹത്തിനു മനസ്സിലാവുന്ന വിധത്തില്‍ (സത്യം സത്യമായി പറയണമെന്നില്ല - വിസ കൊടുക്കേണ്ട ആവശ്യകത അദ്ദേഹത്തിന് ബോദ്ധ്യമാവണം) പറഞ്ഞു മനസ്സിലാക്കുക. നടക്കുമെന്നേ.. ശ്രമിച്ചു നോക്കൂ.

 
At 10:12 PM, September 13, 2007, Blogger സഹയാത്രികന്‍ said...

അപ്പ്വേട്ടാ... ഞാനിത് ചോദിക്കാനാ ഇങ്ങോട്ട് വന്നെ... എന്തായാലും ശാലിനി ജീ എന്തായീ...?

:)

 
At 2:12 PM, September 16, 2007, Blogger K M F said...

fantastic

 
At 11:56 AM, September 24, 2007, Blogger ശാലിനി said...

ഇതുവരെ ഒന്നുമായിട്ടില്ല. തറവാടി പറഞ്ഞതുപോലെ പലപ്രാവശ്യം ശ്രമിച്ചിരുന്നു, ഇതിനുമുന്‍പും. ഈ വലിയ ആളിനെകാണണമെങ്കില്‍ പ്രത്യേക അനുമതി വേണം. അ അനുമതി തരുന്ന പോലീസുകാര്‍ സാധാരണക്കാരെ കടത്തിവിടില്ല. വെറും മൃഗങ്ങളെപോലെ ഓടിക്കും അവിടുന്ന്. നിയമങ്ങള്‍ അനുസരിച്ചല്ല ഇവിടെ കാര്യങ്ങള്‍ നടക്കുന്നത്, ഉദ്യോഗസ്ഥരുടെ ഇഷ്ടം പോലെയാണ്. അറബി സംസാരിക്കാന്‍ അറിയില്ല എങ്കില്‍ തീര്‍ന്നു, കാരണം ഈ ഓഫീസുകളില്‍ ഇരിക്കുന്ന കൂടുതല്‍ പേര്‍ക്കും സാമാന്യ ഇംഗ്ലീഷ് പരിജ്ഞാനം പോലുമില്ല.

ഇപ്പോള്‍ വിസിറ്റ് വിസയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. മൂന്നുമാസത്തെ വിസിറ്റ് വിസകിട്ടിയാല്‍ അത്രയുമായി.

ഇവിടെ വാസ്തയുണ്ടെങ്കില്‍ എന്തും സാധിക്കും, അതില്ലാത്ത സാധാരണക്കാരുടെ കാര്യങ്ങളൊക്കെ ഇങ്ങനെതന്നെ.

നജീം ഇതു കുവൈറ്റിലെ കാര്യമാണ്. ഫര്‍വാനിയ ഓഫീസിലെ വല്യ മുദീറിനെ വരെ കണ്ടതാണ് ഇതിനുവേണ്ടി.

വായിച്ച് കമന്റിട്ടവര്‍ക്ക് നന്ദി. ഗള്‍ഫ് എന്നാല്‍ പണം കായ്ക്കുന്ന മരമെന്ന അവസ്ഥയൊക്കെ പോയി. ഇപ്പോള്‍ കുടുംബമായി താമസിക്കുന്ന ഒരാള്‍ക്ക് ഒരുരൂപപോലും മിച്ചം വയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ വര്‍ഷം സ്കൂള്‍ ഫീസ് കൂട്ടില്ല എന്നു പറഞ്ഞിട്ടും ചില സ്ക്കുളുകള്‍ ഫീസ് നന്നായി കൂട്ടി.

kmf - fantastic എന്ന കമന്റുകൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിച്ചത്?

 
At 5:07 PM, September 26, 2007, Blogger SV Ramanunni said...

നല്ല ഒതുക്കമുള്ള രചന..നന്നായി

 
At 3:45 PM, October 27, 2007, Blogger ആഷ | Asha said...

ശാലിനീ, ഈശ്വരന്‍ ശാലിനിയുടെ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കില്ല.

പിന്നെ മറ്റൊരു കാര്യം പറയാനാണിവിടെ വന്നത്. entesaliniഎന്നു തന്നെയല്ലേ മെയില്‍ വിലാസം? ഞാനതില്‍ കുറേ നാളു മുന്നേ ഒരു മെയില്‍ അയച്ചിരുന്നല്ലോ ശാലിനി ആവശ്യപ്പെട്ട കേക്കിന്റെ റെസിപ്പി. ബ്ലോഗില്‍ കൊടുക്കാന്‍ താല്പര്യമില്ലാത്തതിനാലാണ് മെയില്‍ അയച്ചത്. ഒന്നു നോക്കൂ.
വേറേ ഐഡിയാണെങ്കില്‍ ashasathees@gmail.com ല്‍ ഒരു മെയില്‍ അയക്കൂ പ്ലീസ്.

qw_er_ty

 
At 10:33 AM, November 06, 2007, Blogger മറ്റൊരാള്‍\GG said...

ശാലിനി, ഇതും ഇതിനുമുന്‍പുള്ള പോസ്റ്റും കണ്ടിരുന്നു. ഇതുവരെ ഒന്നു ചോദിക്കാന്‍ സാധിച്ചില്ല. എന്നിരുന്നാലും ചിലപ്പോഴിക്കെ ഇവിടെ നോക്കും അമ്മ വന്നോയെന്ന്. അമ്മ വന്നു എന്ന് വിശ്വസിക്കുന്നു!

 
At 6:52 AM, November 07, 2007, Blogger മലബാറി said...

ശാലിനിയുടെ പൊസ്റ്റ് വായിച്ചു.അതിനുള്ള മറുപടിയല്ല സത്യത്തില്‍ ഇത്.എന്റെ പൊസ്റ്റില്‍ വന്ന കമന്റിന്റെ മറുപടിയാണ്.
നന്ദി ശാലിനി.
യാത്രകള്‍ എന്നും ജീവന്റെ ഭാഗമല്ലെ....
പിന്നെ അവ വരികളിലേക്കിടാനിതുവരെ ശ്രമിച്ചിരുന്നീല്ല.ഇനി അതുമൊന്നു നോക്കട്ടെ.
വായിക്കുമ്പോള്‍ അഭിപ്രായം കൂടി പറയണേ..
പിന്നെ ഇടക്കൊന്നു malabarvishesham.blogspot.com ല്‍ കൂടിയൊന്നു കയറി നോക്കണെ....

 
At 1:08 PM, November 07, 2007, Blogger maheshcheruthana/മഹേഷ്‌ ചെറുതന said...

ശാലിനീ,
ദുഃഖം തോന്നി
ജനപ്രതിനിധികളും മാധ്യമങ്ങളും ജനകീയ കൂട്ടായ്മക്ലും എംബസ്സിയും അവിടുത്തെ ഭരണാധികാരികളുടെ അറിവിലേക്കു ഇത്തരം സംഭവങ്ങളെ കൊണ്ടു വരുമെന്നു പ്രത്യാശിക്കാം!

 
At 4:13 PM, November 07, 2007, Blogger രാജീവ് ചേലനാട്ട് said...

ശാലിനി,

എഴുത്തിലെ ആത്മാര്‍ത്ഥത തെളിഞ്ഞു നില്‍ക്കുന്നു. ഒരേ സമയം ഹൃദയസ്പൃക്കായും
നിര്‍മ്മമമായും എഴുതുന്ന രീതിയും നന്ന്.

ശാലിനിതന്നെ സൂചിപ്പിച്ചപോലെ, ഉറ്റവരേയും ഉടയവരേയും പിരിഞ്ഞ് , 2-3-ഉം വര്‍ഷങ്ങള്‍ ഒറ്റശ്വാസത്തില്‍ കഴിച്ചുതീര്‍ക്കാനും, ‍ശൂന്യമായ കുടുസ്സുമുറികളിലേക്ക് വൈകുന്നേരങ്ങളില്‍ ചേക്കേറാനും വിധിക്കപ്പെട്ട ബഹുഭൂരിപക്ഷം ആളുകളെയും, ഇനി, അവരെ പിരിഞ്ഞ് നാട്ടില്‍ കഴിയുന്ന അവരുടെ ബന്ധുക്കളെയും കുറിച്ചുമൊക്കെ ആലോചിക്കുമ്പോള്‍ ഈ സങ്കടങ്ങള്‍ സങ്കടങ്ങളേയല്ല. ചില അസൌകര്യങ്ങള്‍ മാത്രം.

എങ്കിലും ആ അമ്മയുടെയും, മകളുടെയും നെഞ്ചിടിപ്പുകള്‍ എനിക്കിവിടെയിരുന്ന് അറിയാന്‍ കഴിയുന്നുമുണ്ട്.

സ്നേഹാശംസകളോടെ

 
At 7:35 AM, November 14, 2007, Blogger തമ്പിയളിയന്‍ said...

ബ്ലോഗിലെ കമന്റ് കണ്ട് വന്നതാണ്!
മനു

 
At 2:42 PM, November 15, 2007, Blogger Navi | നവീ said...

പറഞതൊക്കെ ശരി തന്നെ.. ഞാന്‍ ഒരു കൊല്ലം യുഎയിയില്‍ ഉണ്ടായിരുന്നു. പല സ്വപ്നങ്ങള്‍ നെയ്താണ് ബെങ്ക്ലൂര്‍ നല്ല നിലയില്‍ സെറ്റില്‍ ആയിരുന്ന ഞാന്‍ ഇനി ദുബായിയില്‍ സ്തിരതാമസമക്കാം എന്നാലോചിച്ച് അത്രയും കാലം കൊണ്ട് വാങ്ങികൂട്ടിയ എല്ലാം കിട്ടിയവിലക്ക് വിറ്റ് വീമാനം കയറിയത്.. സംഭവം വിചാരിച്ച അത്ര സുഖമല്ല എന്ന് 2 മാസത്തിനുള്ളില്‍ മനസ്സിലായി..
ദൈവം സഹായിച്ച് നല്ല ഒരു തൊഴില്‍ അറിയുന്ന കാരണം വീണ്ടും ബെങ്ക്ലൂര്‍ വന്ന് എന്റെ ജീവിതം വെട്ടിപിടിക്കാന്‍ പറ്റി. ശരിക്കുള്ള ജീവിതം എന്താണെന്ന് പലരുടെയും ഗള്‍ഫ് ജീവിതം എനിക്ക് കാണിച്ചു തന്നു.

എല്ലാം ശരി ആവുംടൊ...
ദൈവത്തോടു പ്രാര്‍ഥിക്കുക ...
നല്ലത് വരട്ടെ...

 
At 12:30 AM, November 16, 2007, Blogger കൂട്ടുകാരന്‍ said...

ഇത്ര വിഷമങ്ങള്‍ സഹിച്ചു എന്തിനു വിദേശത്തു കഴിയണം???. എണ്റ്റെ അഭിപ്രായം സൂചിപ്പിച്ചു എന്നെ ഉള്ളൂ

 
At 1:04 PM, December 03, 2007, Blogger ശാലിനി said...

കൂട്ടുകാരേ, കൂട്ടുകാരിയുടെ അമ്മ ഇവിടെയുണ്ട്, വിസിറ്റ് വിസയില്‍. അവര്‍ ട്രാന്സ്ഫര്‍ ചെയ്യാന്‍ ശ്രമിക്കുന്നു, ഇപ്രാവശ്യം കിട്ടും എന്നുള്ള പ്രതീക്ഷയിലാണ്. ഭര്ത്താവ് ജോലിചെയ്യുന്ന കമ്പനി സഹായിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. വീണ്ടും വന്ന് അതേകുറിച്ച് അന്വേഷിച്ച കൂട്ടുകാര്‍ക്ക് നന്ദി.

(എന്‍റെ അമ്മച്ചിയും ഇവിടെയുണ്ട്, അതും വിസിറ്റിലാണ്)

കൂട്ടുകാരാ, ഞങ്ങളൊക്കെ വേണമെന്ന് വച്ചിട്ടല്ല, ഇവിടെ തങ്ങുന്നത്. അങ്ങനെയുള്ളവരും ഉണ്ടാവാം. പലപ്പോഴും ജീവിത സാഹചര്യങ്ങളാണ് ഇങ്ങനെയുള്ള തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. എല്ലാവരുടേയും ജീവിത സാഹചര്യങ്ങള്‍ ഒരുപോലെയല്ല. നാട്ടില്‍ സ്വന്തമായി വീടില്ലാത്തവര്‍, കടങ്ങളുള്ളവര്‍, അങ്ങനെ പല ബുദ്ധിമുട്ടുകള്‍ ഉള്ളവരുണ്ട്. നമ്മള്‍ക്കെല്ലാം ഉള്ളതുകൊണ്ട് എല്ലാവര്‍ക്കും അങ്ങനെയാവണമെന്നില്ല കൂട്ടുകാരാ.

 
At 9:07 PM, December 04, 2007, Blogger മുല്ലപ്പൂ || Mullappoo said...

aviduthe niyamangal ariyilla.
dukham thonni.

 
At 2:56 PM, December 05, 2007, Blogger സാക്ഷരന്‍ said...

ന്താ അറ്ബ്ബീന്റെ ഓരോ നെയമങള് !!!
അമ്മച്ചീനെ കാണാന് വിസിറ്റേ !!!
അമ്മച്ചിമാരെല്ലാം സുഖായിട്ടിരിക്കട്ടെ

പണ്ട് അമേരികയിലും , യൂറോപിയന് നാടുകളിലിമാണ് മനുഷ്യത്വ മുള്ള നിയമങള്ന്ന് കലാകൌമുദീല് ഒര് ലേഖന്ം എഴുതിയതിന് കേരള്ത്തിലെ വായനക്കാരെല്ലാം കൂടി എന്നെ കൊന്നില്ലാന്നേ ഉള്ളൂ …

 
At 12:42 AM, December 08, 2007, Blogger Friendz4ever said...

എല്ലാം നിയമങ്ങളും ശെരിയാകുമെന്ന് വിശ്വസിക്കാനല്ലെ ..
പാവം പ്രവാസികള്‍ക്ക് പറ്റൂ..
ഈ സ്വദേശികള്‍ക്ക് ഫൈദാ ഫൈദാ ഫൈദാ എന്ന ഒറ്റവിചാരമേ ഉള്ളൂ‍..
വിദേശികളുടെ മനമുരുകുന്നതിന്റെ നോവ് ഇവര്‍ക്കറിയില്ലല്ലൊ..

 
At 4:04 PM, February 04, 2008, Blogger K M F said...

nice post i enjoyed

 
At 6:41 AM, February 08, 2008, Blogger മാറുന്ന മലയാളി said...

ശാലിനീ, വളരെ നന്നായി...പ്രവാസികളുടെ വേദന വരച്ചു കാട്ടാനുള്ള ആര്‍ജവം ശാലിനിയുടെ വാക്കുകള്‍ക്ക് ഉണ്ട്. അഭിനന്ദനങ്ങള്‍ ...........

 
At 3:00 PM, February 10, 2008, Blogger അമൃതാ വാര്യര്‍ said...

"നിയമങ്ങള്‍ക്കൊരു അയവു വരുമെന്നും അമ്മയുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നതിനുമുമ്പ് തന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം തരും ഈശ്വരന്‍ എന്നും അവള്‍ വിശ്വസിക്കുന്നു. മറിച്ച് സംഭവിക്കാതിരിക്കട്ടെ."

നിയമങ്ങളില്‍‌ അയവു വരുമെന്നു തന്നെ പ്രത്യാശിയ്ക്കാം...ശാലിനി
നന്‍മകള്‍ നേരുന്നു

 
At 12:19 AM, March 31, 2008, Blogger maramaakri said...

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html

 
At 12:05 PM, May 02, 2008, Blogger Kichu & Chinnu | കിച്ചു & ചിന്നു said...

സകുടുംബം സന്തോഷമായിരിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു... :)

 
At 7:37 AM, May 05, 2008, Blogger My......C..R..A..C..K........Words said...

മറിച്ച് സംഭവിക്കാതിരിക്കട്ടെ. .....

 
At 2:07 PM, July 14, 2008, Blogger അത്ക്കന്‍ said...

ഞാന്‍ ആദ്യമായാണ് ഈ ശാലീനത അറിയാന്‍ കയറിയത്.രണ്ട് പോസ്റ്റും വായിച്ചു.ശാലിനിയുടെ കാത്തിരിപ്പ് എല്ലാ പ്രവാസികളുടേയും കാത്തിരിപ്പാണ്.എല്ലാം നന്മയില്‍ ആകട്ടെ എന്ന് ജഗതീശനോട് പ്രാര്‍ത്ഥിക്കാം.
ഇവിടെ അറബികളുടെ കാര്യം -ഇന്നലെ സുലൈമാനി കുടിക്കുമ്പോള്‍ പറഞ്ഞതാകില്ല ഇന്ന് പറഞ്ഞത്.നിയമം അവര്‍ മാറ്റിയും മറിച്ചും കൊണ്ടേ ഇരിക്കും.കുറ്ച്ചു കൂടെ നീതി പുലര്‍ത്തുന്നത് ദുബയ് സര്‍ക്കാരാണെന്ന് തോന്നുന്നു- നമുക്ക് കാത്തിരിക്കാം നല്ലൊരു നാളേക്ക് വേണ്ടി.

 
At 7:07 PM, July 15, 2008, Blogger ഹാരിസ്‌ എടവന said...

ശരിയാണു
നിയമങ്ങള്‍ പലപ്പോഴും
വലിയൊരു കീറാമുട്ടിയാണു.
ജീവിത ച്ചിലവ്വു ഇവിടെയും കുത്തനെ ഉയരുന്നു.
അലോചിച്ചു നോക്കിയാല്‍ ഒരു എത്തും പിടിയുമില്ല..
പിന്നെ തഴോട്ടു നോക്കി സംത്രുപ്തനാവുന്നു.

 
At 6:01 PM, August 12, 2008, Blogger നിരക്ഷരന്‍ said...

“ കുടുംബം കൂടെയില്ലാതെ തനിയെ താമസിക്കുന്നവര്‍, രണ്ടും മൂന്നും വയസായ കുഞ്ഞുങ്ങളെ ഇതുവരെയൊന്നു കാണ്ടിട്ടുകൂടിയില്ലാത്തവര്‍.“

മാസത്തിലൊരിക്കല്‍ നാട്ടില്‍ പോകുമെങ്കിലും ഒരു മാസം കഴിഞ്ഞതിന് ശേഷം ഒരാഴ്ച്ച കൂടെ അധികം ജോലി ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെട്ടാല്‍‍ എന്നെപ്പോലുള്ളവര്‍ക്ക് വല്യ വിഷമമാണ്. മുകളില്‍ പറഞ്ഞ, 2 വയസ്സായ കുഞ്ഞുങ്ങളെപ്പോലും കാണാതെ ജീവിക്കുന്നവരെപ്പറ്റി ആലോചിക്കാന്‍ പോലും പറ്റുന്നില്ല :( :(

 
At 3:43 PM, October 07, 2008, Blogger MyDreams said...

എന്ത് എഴുതണം എന്നെ confusion കാരണം ഇതുപോലെ കുവൈറ്റിലെ നിയമത്തില്‍ പെട്ട് ഉഴലുന്ന ഒരാള്‍ കൂടി
ഞാനും പന്ഗ് ചേരുന്നു ശലിനിഉദെ കൂടെ

 
At 11:13 AM, October 20, 2008, Blogger മേഘമല്‍ ഹാര്‍ said...

എഴുതിയത് വായിച്ചു.നല്ലതു മാത്രം വരട്ടെ . butfont is too small to read

 
At 3:42 PM, November 19, 2008, Blogger ജെപി. said...

കുവൈറ്റിലെ കുടുംബ വിശേഷം അറിഞ്ഞ് ദു:ഖിക്കുന്നു.
അപ്പോള്‍ ഞങ്ങള്‍ മസ്കറ്റില്‍ രാജകീയമായി ജീവിക്കുകയായിരുന്നു.
മസ്കറ്റിലെ സുല്‍ത്താന് നന്ദി.
എന്റെ മസ്കറ്റ് ജീവിതം ഞാന്‍ എഴുതി മുഴുമിക്കാനായില്ല.

വയസ്സായെങ്കിലും ഒരു വര്‍ഷം മസ്കറ്റില്‍ പോയി ജീവിക്കണമെന്നുണ്ട്.
ആ നാടിനെയും നാട്ടുകാരെയും മറക്കാനാകുന്നില്ല.

 
At 4:13 PM, April 08, 2009, Blogger ദൃശ്യന്‍ | Drishyan said...

ശാലിനീ,
നന്നായി എഴുതിയിരിക്കുന്നു.

ജീവിതകാലം മുഴുവന്‍ തനിക്ക് അമ്മയുമൊത്ത് കഴിയുവാനാകട്ടെ. മനസ്സില്‍ നിന്നും എന്റെ പ്രാര്‍ത്ഥനകള്‍.

സസ്നേഹം
ദൃശ്യന്‍

 
At 10:59 AM, June 22, 2009, Blogger നെന്മേനി said...

എല്ലാം പുതിയ കാര്യങ്ങള്‍ ..

 
At 8:50 PM, January 14, 2010, Blogger ഗോപീകൃഷ്ണ൯ said...

നല്ലതുവരട്ടെ എന്ന് ആശംസിക്കുന്നു

 
At 1:02 PM, July 01, 2010, Blogger SULFI said...

ഹോ, ഇത്രയും കഷ്ട്ടപ്പടൊക്കെ ഉണ്ടോ അവിടെ ഒരു വിസ കിട്ടാന്‍.
കഷ്ട്ടം. ഇന്നിനി എങ്ങിനെ ആണാവോ?

 
At 6:45 PM, January 30, 2011, Blogger പ്രദീപ്‌ പേരശ്ശന്നൂര്‍ said...

my present

 
At 11:49 AM, August 02, 2014, Blogger അഗ്രജന്‍ said...

ഹായ്, ശാലിനി ഇപ്പോൾ ബ്ലോഗിലോ, ഫേസ് ബുക്ക്, ഗൂഗിൾ പ്ലസ്സ്... എവിടെയെങ്കിലും സജീവമാണോ?!

 

Post a Comment

Links to this post:

Create a Link

<< Home